തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തു കൊണ്ട് വർഗീയ വിവേചനം കാണിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആരംഭിച്ചു. ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ആദായനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയ സംഭവം വിവാദമായതിനെ തുടർന്ന് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 13ന് അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നൽകിയ നിർദേശം റദ്ദ് ചെയ്തതിനു പിന്നാലെയാണ് നടപടി. നിർദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ് പി.കെ.മനോജ്, ജൂനിയർ സൂപ്രണ്ട് അപ്‌സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഗീതാകുമാരി, അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എ.കെ. ഷാഹിന എന്നീ 4 വകതിരിവില്ലാത്ത ജോലിക്കാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്.
ക്രിസ്ത്യൻ ജീവനക്കാർ ആദായനികുതി അടയ്ക്കുന്നില്ലെന്നു പരാതി നൽകിയ കോഴിക്കോട് സ്വദേശി കെ.അബ്ദുൽ കലാം എന്ന വർഗീയവാദിക്ക് എതിരെ ഡിജിപിക്കു പരാതി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മതസ്‌പർധ വളർത്തുന്ന രീതിയിൽ പരാതിയുമായി മുന്നോട്ടു വന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്കു പരാതി നൽകുന്നത്. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ നിന്നും 2025 ഫെബ്രുവരി 13 നും ഫെബ്രുവരി 20 നും ഇറക്കിയ നിർദേശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ച് ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ക്രിസ്‌തുമത വിശ്വാസികളായ ജീവനക്കാർ ആദായനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയ വിചിത്ര നീക്കം വിദ്യാഭ്യാസ വകുപ്പിന് ആകെ നാണക്കേടായതിൽ മന്ത്രി വി.ശിവൻകുട്ടിക്കു കടുത്ത അതൃപ്തിയുണ്ട്. ശക്തമായ നടപടികൾക്കാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. പൊതുവിഭ്യാഭ്യാസ ഡയറക്‌ടറുടെ ഓഫിസിന് കടുത്ത വീഴ്ചയുണ്ടായെന്നും ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നുമുള്ള വിലയിരുത്തലാണ് സർക്കാരിനുള്ളത്. പക്ഷെ പിണറായി വിജയൻ്റെ സർക്കാരായതിനാൽ കാര്യമായ നടപടിയൊന്നും ഉണ്ടാകാനിടയില്ല. കണ്ടറിയണം ബാക്കി നടപടികൾ. മിക്കവാറും പ്രമോഷൻ കൊടുത്ത് വലിയ തസ്തികയിൽ എത്തിച്ചാലും അതിശയിക്കേണ്ട. വർഗീയതയും വിഭാഗീയതയും കലർന്ന പരാതി നൽകിയവനെ ഭീകരവാദിയായി പ്രഖ്യാപിച്ച് നടപടി സ്വീകരിക്കേണ്ടതാണ്. ഏതെങ്കിലും വർഗീയ തീവ്രവാദി പരാതി നൽകിയാൽ ചാടിക്കയറി ഉത്തരവിടുന്ന വകതിരിവില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ് വേണ്ടത്.
The government has initiated action against those 5 reckless people.